പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

തച്ചനാട്ടുകര: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ എതിരെ വരികയായിരുന്ന കാറും തമ്മിലാണ് അണ്ണാന്‍ തൊടിയിൽ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം. പെരിന്തൽമണ്ണ പൊന്യാകുശ്ശി,നാട്ടുകൽ പാലോട് സ്വദേശികൾ സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്. മഴ കനത്തതോടെ റോഡപകടങ്ങളും വർധിച്ചുവരികയാണ്.

അതേ സമയം  മൂന്നുമണിയോടെ കരിങ്കല്ലത്താണി ടൗണിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ നാട്ടുകല്ലിൽ ദേശീയപാതക്ക് കുറുകെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അഗ്നിശമനസേനയും നാട്ടുകൾ പൊലീസും ചേർന്നാണ് ഗതാഗത സ്തംഭനം നീക്കിയത്

Leave a Reply

Your email address will not be published. Required fields are marked *