
രാമനാട്ടുകര വൈദ്യരങ്ങാടി വേലപ്പൻമേനോൻ റോഡിലെ മൂഴിപ്പുറത്ത് പറമ്പിൽ താമസിക്കുന്ന മനോജ്, ടെലികിനസിസ് മെന്റലിസം ഇഫക്റ്റ്സ് വിഭാഗത്തിലും ഹിപ്നോട്ടിക് ആം കാറ്റലപ്സി Hypnotic Arm Catalepsy & ഹിപ്നോട്ടിക് ഗ്ലൗവ് അനസ്‌തീഷ്യ Hypnotic Glove Anesthesia (ഫ്ലെയിം ടച്ച് ഡെമോൺസ്ട്രേഷൻ) വിഭാഗത്തിലും ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഈ രണ്ട് വിഭാഗങ്ങളിലെയും പ്രകടനങ്ങൾക്കാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഔദ്യോഗിക അംഗീകാരം നൽകിയത്.
ഇന്ത്യൻ ചരിത്രത്തിൽ ഹിപ്നോട്ടിസം വിഭാഗത്തിൽ ആദ്യമായാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതെന്നും ശ്രദ്ധേയമാണ്.
കോഴിക്കോട് ഹോട്ടൽ എക്സ്പ്ലോറയിൽ നടന്ന വർണാഭമായ ചടങ്ങിൽ പാത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ അമരക്കാരനായ ഷെരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനുമായ ആർ. കെ. മലയത്ത് മനോജിന് പുരസ്കാരം സമ്മാനിച്ചു.
പാത്മിയ ഇന്റർനാഷണൽ അക്കാദമിയിൽ നിന്ന് മെന്റലിസത്തിലും, ഹിപ്നോട്ടിസത്തിലും, മെസ്മറിസത്തിലും പരിശീലനം നേടിയ മനോജ്, ഒരു സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയാണ്.
കണ്ണന്തറ ഗിരിജയുടെയും, പരേതനായ കണ്ണന്തറ വിജയദാസന്റെയും മകനായ മനോജ്, കഴിഞ്ഞ 25 വർഷമായി രാമനാട്ടുകരയിൽ ലാൻഡ്മാർക്ക് എൻജിനീയേഴ്സ് ആൻഡ് ആർക്കിടെക്ട്സ് എന്ന സ്ഥാപനം വിജയകരമായി നടത്തിവരുന്നു.
ഭാര്യ: കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി പതി പറമ്പിൽ വെള്ളാങ്ങര കൃഷ്ണന്റെ മകൾ സ്മിത വെള്ളാങ്ങര.മക്കൾ: അമൃതേശ്, അലോക്.
