ശബരിമലയിലെ മിൽമ നെയ്യ് തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശം. സംഭവിച്ചത് പ്രഥമ ദൃഷ്ടിയിൽ ഗൗരവകരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി.സുതാര്യമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ കോടതി ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതിയുടെ അനുമതിയോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. അതേസമയം ദേവസ്വം സെക്രട്ടറി എംജി രാജമണി സമർപ്പിച്ച റിപ്പോർട്ടിലും ഗുരുതരമായ കണ്ടെത്തലുകൾ ആണുള്ളത് എന്ന് കഴിഞ്ഞ ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉന്നതല ഉദ്യോഗസ്ഥരെ നിയോഗിച്ചു വേണം നടത്താൻ എന്നും പ്രതികരിച്ചു.

തട്ടിപ്പിൽ ദേവസ്വം ഉദ്യോഗസ്ഥരും മിൽമ ജീവനക്കാരും പങ്കാളികളാണെന്നാണ് പ്രാഥമികമായ നിരീക്ഷണം. സാമ്പത്തിക ഇടപെടലിന്റെ വ്യാപ്തി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയില്ലാതെ നെയ്യ് സന്നിധാനത്തേക്ക് കടത്തി വിട്ടത് തുടങ്ങിയ കാര്യങ്ങളിൽ എല്ലാം ക്രമക്കേടുകൾ നടന്നതായാണ് സൂചന.അതിനിടെ നെയ്യിൽ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് മിൽമയുടെ ഭാഗത്തുനിന്നും വരുന്ന പ്രതികരണം.

മിൽമയുടെ ചെയർമാനായ കെ എസ് മണിയാണ് ആരോപണങ്ങൾ തള്ളിയത്. മിൽമയുടെ ഭാഗത്തുനിന്നും ക്രമക്കേട് ഉണ്ടായിട്ടില്ല എന്നും നിലവാരം കുറഞ്ഞ നെയ്യ് കൈമാറിയിട്ടില്ല എന്നുമാണ് വ്യക്തമാക്കുന്നത്. മാത്രമല്ല ഇത്തരം ആരോപണങ്ങളും ക്രമക്കേടുകളും ഒന്നുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പൊന്നും തങ്ങൾക്ക് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല എന്നും മിൽമ പറയുന്നു. നെയ്യ് കൈമാറുന്നതുമായി ബന്ധപ്പെട്ട മുഴുവൻ തുകയും ദേവസ്വം ബോർഡ് ഇതിനകം നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

ഉയർന്ന ആരോപണങ്ങൾ അന്വേഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. ടിന്ന് ടാമ്പർ ചെയ്ത നിലവാരം കുറഞ്ഞ നെയ്യ് നിറച്ചോ എന്നത് അന്വേഷണത്തിലൂടെ കണ്ടെത്തണം. ലഡ്ഡൊക്കെ മാറ്റി അങ്ങനെ ഒരു ക്രമക്കേട് നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. സന്നിധാനത്തേക്ക് അയച്ച നെയ്യ് മിൽമ പരിശോധന നടത്തിയിരുന്നു. ദേവസ്വം വിജിലൻസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തെ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.മിൽമയുടെ നെയ്യ് വേണ്ടെന്ന തീരുമാനം എടുത്തു എന്നത് ചില കേന്ദ്രങ്ങളുടെ പ്രചാരണം മാത്രമാണെന്നും കർഷകർക്ക് സഹായം ആകുമെന്ന് പശ്ചാത്തലത്തിലാണ് മിൽമ നെയ്യ് വാങ്ങിക്കണമെന്ന ആവശ്യവുമായി മിൽമ ബോർഡ് ദേവസ്വം ബോർഡിനെ സമീപിച്ചതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *