UdhayaNidhi Stalin: ഞാൻ പറഞ്ഞതിന് ഒറ്റ അർത്ഥം; പറയാത്ത കാര്യത്തിന് പഴി കേൾക്കേണ്ടി വന്നതിൽ സങ്കടം; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: നടി ത്രിഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയച്ചു. തഞ്ചാവൂർ ചെങ്കിപ്പട്ടി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ പൂർത്തിയായതിനുശേഷമാണ് നടപടി. വൈകിട്ട് 6.50ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8.10 ആണ് അവസാനിച്ചത്. അതേസമയം കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ഉദയനിധി താൻ പറഞ്ഞതിന് വിശദീകരണവും നൽകി.

താൻ ഇരട്ട അർത്ഥങ്ങൾ ഉപയോഗിച്ച് സംസാരിച്ചിട്ടില്ല ഞാൻ പറഞ്ഞതിന് ഒറ്റ അർത്ഥം മാത്രമാണുള്ളത് തന്റെ കുടുംബം തന്നെ അങ്ങനെയല്ല വളർത്തിയത് മോശമായി സംസാരിക്കാതിരുന്നിട്ടു പോലും പലരും തന്നെ വിമർശിച്ചതിൽ തനിക്ക് അതിയായ ദുഃഖമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.കാവേരിയിൽ നിന്ന് തമിഴ്നാടിന് വെള്ളം ആവശ്യപ്പെടാൻ ഈ സർക്കാരിന് അവകാശമില്ല.

കർഷകർക്ക് നൽകിയ വഞ്ചനയെയും വ്യാജ വാഗ്ദാനങ്ങളെയും കുറിച്ചാണ് താൻ പ്രതിഷേധത്തിന് സംസാരിച്ചത്. താൻ ഇരട്ട അർത്ഥത്തിൽ ഒന്നും പറഞ്ഞതല്ല ഒറ്റ അർത്ഥത്തിലാണ് സംസാരിച്ചത് തന്റെ കുടുംബം തന്നെ ആ രീതിയിൽ ആണ് വളർത്തിയെടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. ചില നേതാക്കൾ തന്നെ വിമർശിച്ചതിൽ തനിക്ക് ദുഃഖമുണ്ട് എന്നും പറഞ്ഞു. അതേസമയം ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷനും പിതാവുമായ എം കെ സ്റ്റാലിൻ. വിവിധ വകുപ്പുകൾ ചുമത്തി ഉദയനിധിയെ ഭീഷണിപ്പെടുത്തുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഉദയനിധി അശ്ലീലമായി ഒന്നും പറഞ്ഞിട്ടില്ല.

സർക്കാർ ഈ കാണിച്ചത് ധാർഷ്ട്യം മാത്രമാണ് ഇത് തുടരുകയാണെങ്കിൽ അത് നാശത്തിന് കാരണമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉദയനിധിയെ ഉടൻ തന്നെ വിട്ടയക്കണമെന്ന് പറഞ്ഞ മദ്രാസ് കോടതിയുടെ നടപടി ഫാസിസ്റ്റ് സ്വഭാവത്തിന് നേരെ ഏറ്റ ഒരു പ്രഹരമാണ് തമിഴ്നാട്ടിൽ ഉടനീളം പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഡിഎംകെ അംഗങ്ങളെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കാവേരി വിഷയത്തെ ഉയർത്തിപ്പിടിക്കുന്നതിൽ യാതൊരു ധാരണയുമില്ലാത്ത ടിവികെ സർക്കാരിന്റെ നിസംഗതയെയും രാഷ്ട്രീയത്തെയും അപലപിച്ചു തഞ്ചാവൂർ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് ഉദയനിധി ഈ വിഷയത്തെ കുറിച്ചുള്ള ടിവികെ സർക്കാരിന്റെ കഴിവില്ലായ്മയാണ് തുറന്ന കാട്ടിയത് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *