കർക്കടകവാവ് ബലിതർപ്പണം നാളെ: ആലുവ മണപ്പുറം ഒരുങ്ങുന്നു; കൊ​ച്ചി മെ​ട്രോയിൽ അ​ധി​ക​ സർവിസ്
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ച​ളി ക​യ​റി​ക്കി​ട​ന്ന ശി​വ​ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള ഭാ​ഗ​ങ്ങ​ൾ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്നു

ആ​ലു​വ: ശി​വ​രാ​ത്രി​ക്ക് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി എ​ത്തു​ന്ന ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ആ​ലു​വ മ​ണ​പ്പു​റം ഒ​രു​ങ്ങു​ന്നു. ക​ർ​ക്കി​ട​ക വാ​വ് ദി​ന​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ആ​ലു​വ മ​ണ​പ്പു​റ​ത്ത് എ​ത്താ​റു​ള്ള​ത്. മ​ഴ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് വാ​വ് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ത​യ്യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു.

ശ​നി​യാ​ഴ്ച വ​രെ മ​ഴ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച​യാ​ണ് വാ​വ്. അ​ന്ന് വ​രെ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ ബ​ലി​ത​ർ​പ്പ​ണം സു​ഗ​മ​മാ​യി ന​ട​ത്താ​നാ​കും. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ച​ളി ക​യ​റി​ക്കി​ട​ന്ന ശി​വ​ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള ഭാ​ഗ​ങ്ങ​ൾ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി. ക്ഷേ​ത്ര​ത്തി​ന​ക​ത്തും ശു​ചീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

വി​ശ്വാ​സി​ക​ൾ​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള പ​ന്ത​ൽ നി​ർ​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ച​ളി ക​യ​റി കി​ട​ക്കു​ന്ന ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തു​ന്ന ക​ട​വു​ക​ളും വൃ​ത്തി​യാ​ക്കു​ക​യാ​ണ്. മ​ണ​പ്പു​റ​ത്തെ കാ​ടു​ക​ളും വെ​ട്ടു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ ബ​ലി​ത​ർ​പ്പ​ണം ആ​രം​ഭി​ക്കും. ശ​ക്ത​മാ​യ മ​ഴ പെ​യ്ത് മ​ണ​പ്പു​റ​ത്ത് വെ​ള്ളം ക​യ​റി​യാ​ൽ, തൊ​ട്ടു​ചേ​ർ​ന്നു​ള്ള ക​ര​ഭാ​ഗ​ത്താ​യി​രി​ക്കും ത​ർ​പ്പ​ണം ന​ട​ക്കു​ക. നൂ​റി​ൽ താ​ഴെ ബ​ലി​പ്പു​ര​ക​ളാ​ണ് ത​ർ​പ്പ​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്റെ നാ​ലു ഭാ​ഗ​ത്തും താ​ൽ​ക്കാ​ലി​ക ലൈ​റ്റ് ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ന്നു​വ​രു​ന്നു. മ​ഴ തു​ട​ർ​ന്നാ​ൽ പു​ഴ​യോ​ര​ത്ത് ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കി​ല്ല. മു​ൻ​പു പ​ല വ​ർ​ഷ​ങ്ങ​ളി​ലും അ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ലും ആ​ൽ​ത്ത​റ ഭാ​ഗ​ത്തും റോ​ഡി​ലും പി​തൃ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ശ്രീ​നാ​രാ​യ​ണ ഗു​രു സ്ഥാ​പി​ച്ച അ​ദ്വൈ​താ​ശ്ര​മ​ത്തി​ലും വാ​വു​ബ​ലി​ക്ക് ഒ​രു​ക്കം തു​ട​ങ്ങി. ഇ​വി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി എ​ത്തും. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​കു​മെ​ന്ന് ആ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ധ​ർ​മ​ചൈ​ത​ന്യ പ​റ​ഞ്ഞു. ബ​ലി ത​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​ലീ​സ് വി​പു​ല​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും.

ആ​ലു​വ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ആ​ലു​വ: ക​ർ​ക്ക​ട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് 12 ന് ​പു​ല​ർ​ച്ച ഒ​രു​മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ ആ​ലു​വ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും പൊ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ: മ​ണ​പ്പു​റ​ത്തേ​ക്ക് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സെ​മി​നാ​രി​പ്പ​ടി​യി​ൽ നി​ന്നും ജി.​സി.​ഡി.​എ റോ​ഡു വ​ഴി ആ​യു​ർ​വ്വേ​ദ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലൂ​ടെ മ​ണ​പ്പു​റ​ത്തേ​യ്ക്ക് പോ​ക​ണം (വ​ൺ​വേ ട്രാ​ഫി​ക്ക് ആ​യി​രി​ക്കും). മ​ണ​പ്പു​റം ഭാ​ഗ​ത്ത് നി​ന്നു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഓ​ൾ​ഡ് ദേ​ശം റോ​ഡ് വ​ഴി നേ​രെ പ​റ​വൂ​ർ ക​വ​ല​യി​ൽ എ​ത്ത​ണം (വ​ൺ​വേ ട്രാ​ഫി​ക് ആ​യി​രി​ക്കും). തോ​ട്ട​യ്ക്കാ​ട്ടു​ക്ക​ര ജ​ങ്ഷ​നി​ൽ നി​ന്നും മ​ണ​പ്പു​റ​ത്തേ​യ്ക്ക് വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.

വ​രാ​പ്പു​ഴ, എ​ട​യാ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ബ​സ്സു​ക​ൾ തേ​ട്ട​യ്ക്കാ​ട്ടു​ക്ക​ര ക​വ​ല​യി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ്, അ​വി​ടെ ആ​ളു​ക​ളെ ഇ​റ​ക്കി​യ​തി​ന് ശേ​ഷം പ​റ​വൂ​ർ ക​വ​ല – യു.​സി കോ​ള​ജ് – ക​ടു​ങ്ങ​ല്ലൂ​ർ വ​ഴി തി​രി​കെ പോ​ക​ണം. അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സ്സു​ക​ൾ പ​റ​വൂ​ർ ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള ഡ്രൈ​വി​ങ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി പോ​ക​ണം.

എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്നും എ​ൻ.​എ​ച്ച് വ​ഴി ആ​ലു​വ​യ്ക്ക് വ​രു​ന്ന പ്രൈ​വ​റ്റ് ബ​സ്സു​ക​ൾ, പു​ളി​ഞ്ചോ​ട് ജ​ങ്ഷ​നി​ൽ നി​ന്നും കാ​രോ​ത്തു​കു​ഴി ജ​ങ്ഷ​ൻ വ​ഴി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്ത​ണം. പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള പ്രൈ​വ​റ്റ് ബ​സ്സു​ക​ൾ ബാ​ങ്ക് ക​വ​ല ബൈ​പാ​സ് വ​ഴി മ​ട​ങ്ങ​ണം. എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്നും എ​ൻ.​എ​ച്ച് വ​ഴി ആ​ലു​വ​യ്ക്ക് വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സു​ക​ൾ പു​ളി​ഞ്ചോ​ട് നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് കാ​രോ​ത്തു​കു​ഴി ക​വ​ല വ​ഴി സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം.

കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും തി​രി​കെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്സു​ക​ൾ കാ​രോ​ത്തു​കു​ഴി ജ​ങ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. ആ​ലു​വ-​അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്സു​ക​ൾ കാ​രോ​ത്തു​കു​ഴി ജ​ങ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡ്, ബാ​ങ്ക് ക​വ​ല, ബൈ​പാ​സ് വ​ഴി പോ​ക​ണം. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്സു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പ​മ്പ് ക​വ​ല – മാ​ത വ​ഴി പോ​ക​ണം. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്സു​ക​ൾ പ​മ്പ് ക​വ​ല വ​ഴി ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ൺ ഹാ​ളി​ന് മു​ൻ​വ​ശ​മു​ള്ള താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ൽ എ​ത്തി , അ​വി​ടെ നി​ന്നും തി​രി​കെ സ​ർ​വ്വീ​സ് ന​ട​ത്ത​ണം.

പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന പ്രൈ​വ​റ്റ് ബ​സ്സു​ക​ൾ, റെ​യി​ൽ​വേ സ്ക്വ​യ​ർ കാ​രോ​ത്തു​കു​ഴി – വ​ഴി സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തും അ​വി​ടെ​നി​ന്നും തി​രി​കെ പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്സു​ക​ൾ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ബാ​ങ്ക് ക​വ​ല, ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡ്​ പു​ളി​ഞ്ചോ​ട് ക​വ​ല​യി​ലെ​ത്തി കാ​രോ​ത്തു​കു​ഴി ക​വ​ല, ആ​ശു​പ​ത്രി ക​വ​ല, ഐ.​എം.​എ, പ​വ​ർ ഹൗ​സ് വ​ഴി പോ​കേ​ണ്ട​തു​മാ​ണ്.

ബാ​ങ്ക് ക​വ​ല മു​ത​ൽ മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ൺ ഹാ​ൾ റോ​ഡ് വ​രെ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ഹൈ​വെ​ക​ളി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി റോ​ഡ് സൈ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. എ​ൻ.​എ​ച്ച് റോ​ഡി​ൻ്റെ ഇ​രു​വ​ശ​ത്തും പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കി​ല്ല.

ആ​ലു​വ മ​ണ​പ്പു​റ​ത്ത് ബ​ലി ത​ർ​പ്പ​ണ​ത്തി​ന് എ​ത്തു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. ചൊ​വാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്ക് രാ​ത്രി 11:15 നും 11.30 ​നും സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ആ​ലു​വ​യി​ൽ നി​ന്നും 5 നും 5.30 ​നും തൃ​പ്പൂ​ണി​ത്തു​റ​യി​യി​ലേ​ക്ക് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൊ​ച്ചി മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *