ദുബായ്: എമിറേറ്റ്സ് ഗ്രൂപ്പിൽ വൻ തൊഴിലവസരങ്ങൾ. ഏവിയേഷൻ, കോർപ്പറേറ്റ് മേഖലകളിലായി നൂറിലധികം ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കും തുടക്കക്കാർക്കും ഒരേപോലെ അവസരമുണ്ട് എന്നതിനാൽ നിരവധി പേർക്ക് മികച്ച ശമ്പളവും ആനുകുല്യങ്ങളും കണ്ടെത്താനുള്ള മികച്ച അവരമാണ് ഇത്. യു.എ.ഇ പൗരന്മാർക്ക് നിയമനത്തിൽ മുൻഗണന ഉണ്ടായിരിക്കും എങ്കിലും യോഗ്യരായ എല്ലാവർക്കും ജോലി നേടാനായി പരിശ്രമിക്കാവുന്നതാണ്.
ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മെയിൻ്റനൻസ്, എയർപോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിസോഴ്‌സ്, കസ്റ്റമർ സർവീസ് തുടങ്ങി വിവിധ മേഖലകളിലാണ് ഒഴിവുകളുള്ളത്. എമിറേറ്റ്സ് ഗ്രൂപ്പിൻ്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. ജോലിയുടെ സ്വഭാവവും മുൻപരിചയവും അനുസരിച്ച് മികച്ച ശമ്പള പാക്കേജാണ് ജോലി ലഭിക്കുന്നവർക്ക് കമ്പനി നൽകുന്നത്. ശമ്പളത്തിന് നികുതി നൽകേണ്ടതില്ല. ഫർണിഷ് ചെയ്ത താമസസൗകമോ വീട്ടുവാടക്കായി അലവൻസോ ലഭികും. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, സൗജന്യ വിമാന ടിക്കറ്റുകൾ. ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രത്യേക യാത്രാ ഇളവുകൾ. എന്നീ ആനുകൂല്യങ്ങളും ലഭിക്കും
ഏറ്റവും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്തികകളിലൊന്ന് പൈലറ്റിൻ്റേതാണ്. പ്രതിവർഷം 1.2 ദശലക്ഷം ദിർഹം അതായത് ഏകദേശം 2.7 കോടി രൂപ വരെയാണ് പൈലറ്റുമാർക്ക് ലഭിക്കുക. മാസം ശരാശരി 85 മണിക്കൂർ വിമാനം പറത്തുന്ന പൈലറ്റിന് വാർഷിക ശമ്പളമായി ഏകദേശം 5,75,000 ദിർഹം ലഭിക്കും. ഇതിന് പുറമെ കമ്പനി നൽകുന്ന താമസസൗകര്യം, മൂന്ന് കുട്ടികൾക്ക് വരെ വിദ്യാഭ്യാസ അലവൻസ്, 42 ദിവസത്തെ വാർഷിക അവധി എന്നി ആനുകൂല്യങ്ങൾ വേറെ. യോഗ്യരായ കുടുംബാംഗങ്ങൾക്ക് ബിസിനസ് ക്ലാസ് യാത്ര, റിട്ടയർമെൻ്റ് ഫണ്ട്, ഇൻഷുറൻസ്, കമ്പനിയുടെ ലാഭവിഹിതം എന്നിവയും പൈലറ്റുമാർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്..
നാഷണൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാമിലേക്കും കമ്പനി റിക്രൂട്ട്‌മെൻ്റ് തുടരുകയാണ്. പ്രാരംഭ ഗ്രൗണ്ട് സ്കൂൾ, ഫ്ലൈറ്റ് ട്രെയിനിംഗ് ഘട്ടങ്ങളിൽ ട്രെയിനികൾക്ക് മാസം 6,365 ദിർഹമാണ് പ്രതിമാസ ശമ്പളം. എയർക്രാഫ്റ്റ് ടൈപ്പ് റേറ്റിംഗ് പരിശീലന സമയത്ത് ഇത് 18,335 ദിർഹമായും ലൈൻ ട്രെയിനിംഗ് സമയത്ത് 31,745 ദിർഹമായും ഉയരും. പരിശീലനം വിജയകരമായി പൂർത്തിയാക്കി ഫസ്റ്റ് ഓഫീസറായി നിയമിക്കപ്പെടുമ്പോൾ ഫിക്സഡ് അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം 52,000 ദിർഹത്തിന് മുകളിൽ ശമ്പളമായി ലഭിക്കും. ക്യാബിൻ ക്രൂ അംഗങ്ങൾക്ക് അടിസ്ഥാന ശമ്പളമായ 4,980 ദിർഹത്തിന് പുറമെ പറക്കുന്ന ഓരോ മണിക്കൂറിനും 69.60 ദിർഹം ഫ്ലൈയിംഗ് പേ എന്ന നിലയിൽ ലഭിക്കും. ഒരു മാസം ഏകദേശം 11,000 ദിർഹം വരെ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് സമ്പാദിക്കാനാകും

