Dr Robin Radhakrishnan: റോബിൻ ഹണിട്രാപ്പിൽ കുടുക്കാൻ നോക്കി; 37 ലക്ഷം തരാനുണ്ട്; ​കേരള ഫാഷൻ ലീ​ഗ് സ്ഥാപകൻ അബിൽ ദേവ്

ബിജെപി നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേരള ഫാഷൻ ലീഗ് സ്ഥാപകൻ അബിൽ ദേവ്. റോബിൻ രാധാകൃഷ്ണൻ ഹണി ട്രാപ്പിൽ കുടുക്കാൻ നോക്കി എന്നാണ് അബിൽദേവ് പറയുന്നത്. താൻ അത്ര മീഡിയ ബന്ധമുള്ള ആളല്ല ഇവന്റെ ഫാൻസ് ആയിട്ടുള്ള ആളുകളാണ് നമ്മളെ ആ കുഴിയിൽ കൊണ്ട് എത്തിക്കുന്നത്. ഈയൊരു വർഷക്കാലം കൊണ്ട് ഏതാണ്ട് 37 ലക്ഷത്തോളം രൂപ റോബിൻ തന്റെ പക്കൽ നിന്നും കൈകലാക്കി എന്നും അബിൽ ദേവ് പറയുന്നു.

റോബിന്റെ ഭാര്യ ആരതി പൊടിക്കും ഘട്ടം ഘട്ടമായി 11 ലക്ഷത്തോളം രൂപ കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അത് കൂടാതെയാണ് റോബിന്റെ അക്കൗണ്ടിൽ കൊടുത്തത് എന്നും വെളിപ്പെടുത്തി. ചില പണങ്ങളെല്ലാം തിരിച്ചു തന്നിട്ടുണ്ട് എന്നാൽ 36 ലക്ഷത്തി 75,000 രൂപ ഇനി തിരിച്ചു തരാൻ ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. പണം കിട്ടാതായതോടെ താൻ മാനസികമായി വല്ലാതെ ബുദ്ധിമുട്ടി. തന്നെ വെട്ടിലാക്കുന്നതിന് വലിയൊരു വലയാണ് റോബിൻ വിരിച്ചത്. അത്ര വലിയ തട്ടിപ്പാണ് റോബിൻ നടത്തിയത് എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *