നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ലില്ലി’ സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും. ഒട്ടേറേ കലുഷിതമായ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്റെയും അതില്‍നിന്നുളള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്.സംയുക്താ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍,കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *