കിടപ്പറ ദൃശ്യം അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു; കൊല്ലത്ത് ഭർത്താവിനെതിരെ ഭാര്യയുടെ പരാതി

പത്തനംതിട്ട: കിടപ്പറ ദൃശ്യം പകർത്തി ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റതായി യുവതിയുടെ പരാതി. വിദേശത്ത് നിന്നെത്തിയ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. കൗൺസലിംഗിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്.

കൊല്ലം ജില്ലക്കാരാണ് ദമ്പതികൾ. തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ദൃശ്യങ്ങൾ വെബ്സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. കൗൺസലിംഗിന് നൽകി ശരിയാക്കാനായി യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു. കൗൺസലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാംദിവസം ഭർത്താവ് ക്രൂരമായി മർദ്ദിച്ചതോടെ പൊലീസിൽ .യുവതി പരാതി നൽകുകയായിരുന്നു. സംഭാഷണങ്ങൾ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *