സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സക്കറിയ കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘സുഡാനി ഫ്രം നൈജീരിയ’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മെയ് 14 നാണ് ചിത്രം കാനില്‍ പ്രദര്‍ശിപ്പിക്കുക.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തു വിട്ടത്.ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഫുട്‌ബോള്‍ ഭ്രാന്തനായ മജീദ് ആയാണ് സൗബിന്‍ ചിത്രത്തില്‍ എത്തുന്നത്. മലപ്പുറത്തെ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ നൈജീരിയയില്‍ നിന്നു മലപ്പുറത്ത് എത്തുന്ന സുഡാനിയായ സാമുവല്‍ എന്ന നൈജീരിയക്കാരന്‍ മൂലം മജീദിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് രസകരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *