തലശേരി: കൂത്തുപറമ്ബ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായ പുഷ്പനെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസമായി തലശേരി കോഓപ്പറേറ്റീവ് ആശുപത്രി ന്യൂറോ സര്‍ജറി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച്മണിയോടെയാണ് കോഴിക്കോടേക്ക് കൊണ്ടുപോയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ശനിയാഴ്ച പുഷ്പനെ തലശേരിയിലെത്തി പരിശോധിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് വിദഗ്ധ ചികിത്സക്കായുള്ള മാറ്റം. ശ്വാസംമുട്ടലും വയറിലെ സ്തംഭനവും ഛര്‍ദിയെയും തുടര്‍ന്ന് കഴിഞ്ഞ പത്തിനാണ് പുഷ്പനെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രണ്ട് തവണയായി വയറിന്റെ സി ടി സ്‌കാനെടുത്ത് പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *