
ചെറിയ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,440 രൂപ വർധിച്ച് 1,13,920 രൂപയായി. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയിലുമെത്തി. ചൊവ്വാഴ്ച പവന് 1,15,080 രൂപയായിരുന്നു വില.
ആഗോള വിപണിയിൽ സ്പോട്ട് സ്വർണവില ട്രോയ് ഔൺസിന് 4,431 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സിൽ (MCX) ഒരു ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,53,542 രൂപയായി. വെള്ളി വിലയിലും സമാനമായ വർധനവുണ്ടായിട്ടുണ്ട്.
