
തിരുവനന്തപുരം: ദുബായ് മോഡൽ സംവിധാനവുമായി കേരള മോട്ടോർ വാഹന വകുപ്പ്. കേരളത്തിൽ ഇനി ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സ്വന്തമായി പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കും. ഇതിനുവേണ്ടി ദുബായ് മോഡൽ കിയോസ്കുകൾ സ്ഥാപിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. പൈലറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യ കിയോസ്ക് ഗതാഗത കമ്മീഷണറേറ്റിലാണ് സ്ഥാപിക്കുക. ഈ മാസം തന്നെ ആദ്യ കിയോസ്ക് സ്ഥാപിക്കാൻ ആണ് ശ്രമം നടത്തുന്നത്.
ഒരു മിനിറ്റിനുള്ളിൽ പുത്തൻ ഡ്രൈവിംഗ് ലൈസൻസ് കയ്യിലേക്ക്
ദുബായിലെ മെട്രോ സ്റ്റേഷനുകളിലും ഫുട്ബോൾ സ്റ്റേഡിയങ്ങളിലും ഉള്ള ആർടിഎ സ്മാർട്ട് കിയോസ്കുകളുടെ മാതൃകയിൽ കേരള മോട്ടോർ വാഹന വകുപ്പും അത്യാധുനിക സംവിധാനത്തിലേക്ക് മാറുകയാണ്. ലൈസൻസ് പുതുക്കാനും വെറും ഒരു മിനിറ്റിനുള്ളിൽ പുത്തൻ ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ പ്രിന്റ് ചെയ്ത് എടുക്കാൻ സാധിക്കുന്ന കിയോസ്കുകളാണ് എം വി ഡി യും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
പ്രിന്റ് യുവർ ഓൺലൈൻ ലൈൻസ്
നിലവിൽ പരിവാഹൻ പോർട്ടലിൽ ഡ്രൈവിംഗ് ലൈസൻസും ആർസിഎം ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ആണ് ഉള്ളത് എങ്കിൽ പുതിയ സംവിധാനം വരുന്നതോടെ ഇത് പ്രിന്റ് യുവർ ഓൺലൈൻ ലൈൻസ് അല്ലെങ്കിൽ ആർസി എന്ന സൗകര്യത്തിലേക്കാണ് വഴിമാറുക. ഈ സംവിധാനം വരുന്നതോടെ വിദേശത്ത് ജോലി ചെയ്യുന്നവർക്കും പെട്ടെന്ന് രേഖകൾ ആവശ്യമായി വരുന്നവർക്കും യാതൊരു വിധത്തിലുള്ള കാലതാമസവും ഇല്ലാതെ ലൈസൻസ് കാർഡ് കയ്യിൽ കിട്ടുന്നത് വലിയ ആശ്വാസകരമായി മാറും എന്നതാണ് ഈ സംവിധാനത്തിന്റെെ ഏറ്റവും വലിയ ആകർഷണം.
അതേസമയം മോട്ടോർ വാഹന വകുപ്പ് 21 സേവനങ്ങൾ കൂടി ഓൺലൈൻ വഴി ആക്കിയതതായി റിപ്പോർട്ട്. ഇനി അപേക്ഷകയുമായി ഓഫീസുകളിൽ പോകേണ്ട കാര്യമില്ല. അപേക്ഷകർ ഏജന്റ് മാരെ സമീപിക്കുന്നു എന്നും ഏജന്റ് അമിത നിരക്ക് ഈടാക്കുന്നു എന്നുള്ള പരാതികൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ വഴിയാക്കി മാറ്റിയത്. ഇതോടെ 60 സേവനങ്ങൾ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതി ചില സേവനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ വീഡിയോ കോൾ സംവിധാനവും പ്രയോജനപ്പെടുത്താൻ സാധിക്കും.
