ശ്രീനഗര്‍: ജമ്മുകാശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് ജവാനെ വെടിവച്ചു കൊന്ന ശേഷം പാകിസ്ഥാന്‍ സൈനികര്‍ കഴുത്തറത്തു. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യ-പാക് അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ മുള്ളുവേലിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച്‌ പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാദ്യമായാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഇത്തരമൊരു ക്രൂരകൃത്യം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *