തിരുവനന്തപുരം: കെ.പി.സിസിയുടെ പുതിയ ഭാരവാഹികള്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും വര്‍ക്കിങ് പ്രസിഡന്റുമാരെ വെക്കുന്ന പതിവ് കോണ്‍ഗ്രസിനുണ്ടെന്നും ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തെ കൂടുതലായി ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല അറിയിച്ചു. ദീര്‍ഘകാലം കേരളത്തിലെ കോണ്‍ഗ്രസില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ആളാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളെയും പൂര്‍ണമായി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും കെ.പി.സിസി വൈസ് പ്രസിഡന്റായി അദ്ദേഹം വളരെ നല്ല സേവനമാണ് കാഴ്ച വെച്ചതെന്നും ചെന്നിത്തല അറിയിച്ചു.

യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ പിപി തങ്കച്ചന്റെ പ്രവര്‍ത്തനം മികച്ചത് തന്നെയായിരുന്നെന്നും. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *