ഇടത് പക്ഷത്തിനെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചാലുടന്‍ സംഘപരിവാറുമായി തന്നെ ചേര്‍ത്ത് വയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക്‌പോസ്റ്റ്. സംഘിയാക്കി മുദ്രകുത്തുന്നത് തനിക്ക് അപമാനമാണെന്നും, അതിലും നല്ലത് വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുന്നതാണെന്നും പരിഹസിച്ചുകൊണ്ടാണ് കുറിപ്പെഴുതിയിരിക്കുന്നത്. ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആശയപരമായി സി പി എമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ. അതില്‍ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാല്‍ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *