തൊടുപുഴ: സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരാണു ആക്രമം നടത്തിയതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് എസ്എഫ്‌ഐ,എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തൊടുപുഴ നഗരത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *