സേലം: ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന്റെ ദേഷ്യത്തില്‍ ഭാര്യയേയും മക്കളെയും മദ്യപന്‍ ജീവനോടെ തീകൊളുത്തി. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് ആട്ടൂര്‍ എന്ന സ്ഥലത്താണ് ക്രൂരമായ സംഭവം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ പൂമതി പൊലീസിന് മൊഴി നല്‍കിയ്‌തോടെയാണ് ക്രൂര സംഭവം പുറത്തറിയുന്നത്.

കാര്‍ത്തിക് എന്നയാളാണ് ഭാര്യയേയും മക്കളെയും, ജിവനോടെ തീകൊളുത്തിയത്. 26കാരിയായ ഭാര്യ പൂമതിയും അഞ്ചുവയസുകാരിയായ മകള്‍ നിളയും മരിച്ചു. ആറുവയസുകാരനായ മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് കാര്‍ത്തിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാര്‍ത്തിക് മദ്യപിച്ചെത്തി സ്ഥിരം ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം, മദ്യപിച്ചെത്തിയ കാര്‍ത്തിക് ഭര്യ പൂമതിയെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ പൂമതി ഇത് വിസമ്മതിച്ച ദേഷ്യത്തില്‍ യുവതിയുടെയും മക്കളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറായുന്നു.

Leave a Reply

Your email address will not be published. Required fields are marked *