ദുരഭിമാനക്കൊല; കാമുകിയെ കാണാന്‍ ചെന്നു; യുവാവിനെ കത്തിച്ച് ബന്ധുക്കള്‍

വ്യത്യസ്ത ജാതിയെന്നാരോപിച്ച് യുവതിയെ കാണാന്‍ ചെന്ന ആണ്‍സുഹൃത്തിനെ പെട്രോളൊഴിച്ച് കത്തിച്ച് യുവതിയുടെ ബന്ധുക്കള്‍. ഒഡീഷ ദിയോഗാര്‍ഹ് ജില്ലയിലാണ് നടുക്കിയ സംഭവമരങ്ങേറിയത് ഗുരുതരമായി പൊള്ളലേറ്റ സിലു റായ് എന്ന 28കാരന്‍ മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി 11നായിരുന്നു സംഭവം.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം യുവാവ് യുവതിയുമായി രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാല്‍ വ്യത്യസ്ത ജാതിയെന്നാരോപിച്ച് ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കുറച്ച് കാലമായി ഗ്രാമം വിട്ട് നിന്ന സിലു ബുധനാഴ്ച ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ വീട്ടിലേക്ക് പോയി.

യുവതിയുടെ വീട്ടുകാരും ഇയാളും തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുക്കള്‍ ഇയാളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മുറ്റത്ത് മൃതദേഹം വലിച്ചിഴച്ച് പെട്രോളൊഴിച്ച് കത്തിച്ചു.

കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന ശരീരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറവുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *