മുട്ടിൽ മരംമുറിക്കേസ്; ‘വനം വകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് മുൻ വനം മന്ത്രി പറഞ്ഞു’; എ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണം

വയനാട്: മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു. വനം വകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് മുൻ വനം മന്ത്രി പറഞ്ഞിരുന്നു. വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമെന്നും അഡ്വക്കേറ്റ് ജോസഫ് മാത്യു പ്രതികരിച്ചു.കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രങ്ങളും ദുർബലമാണെന്ന് അദേഹം പറഞ്ഞു.

മരങ്ങൾ എവിടെ നിന്ന് മുറിച്ചു എന്നതിന് വനംവകുപ്പിന് ഇനിയും വ്യക്തത വന്നിട്ടില്ല. നടപടികൾ എല്ലാം വൈകിപ്പിച്ചു, വൈകിപ്പിച്ചതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർകടക്കം പങ്കുണ്ടെന്ന് അദേഹം ആരോപിച്ചു. ചെറിയ കേസാണെന്നും ഗുരുതര കുറ്റകൃത്യമല്ലാത്തതുകൊണ്ട് 500 രൂപ ഫൈൻ അടിച്ചാൽ പോരെയെന്നും എകെ ശശീന്ദ്രൻ പറഞ്ഞതായി ജോസഫ് മാത്യു പറഞ്ഞു.

കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയെന്നാണ് സംശയമെന്നും വനംവകുപ്പ് മന്ത്രി ഷിബുബേബി ജോൺ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ റവന്യൂ ഉത്തരവിൽ അന്വേഷണം വേണം. റിപ്പോർട്ടർ ടി വി ചാനൽ ഓഫീസിൽ പ്രതികൾ നടത്തിയ ഗൂഢാലോചനയ്ക്ക് മാധ്യമപ്രവർത്തകൻ സാക്ഷിയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *