തൃശ്ശൂര്‍: നഗരത്തിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശബ്ദത്തോടെ ഒരു സെക്കന്റ് ദൈര്‍ഘ്യത്തിലാണ് ഭൂചലനമുണ്ടായത്. തൃശ്ശൂര്‍ നഗരത്തല്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ഒല്ലൂര്‍, കണ്ണംകുളങ്ങര, കുറുക്കഞ്ചേരി, വിജയമാതാ പള്ളി, അമ്മാടം, പെരുംചേരി, കോലഴി, മണ്ണൂത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇന്നലെ മുതല്‍ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇടി മുഴക്ക ശബ്ദം സ്വാഭാവികമാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *