വിമാനത്തിൽ സഹ പൈലറ്റ് ക്യാപ്റ്റനെ കുത്തി; ഇന്ത്യക്കാരനായ ക്യാപ്റ്റനെ  കുത്തിപ്പരിക്കേല്‍പ്പിച്ച ഒമാനി പൈലറ്റ് സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചിരുന്ന തീവ്രനിലപാടുകാരന്‍ ;ഭീകരാക്രമണശ്രമമെന്ന് ഇസ്രയേൽ

ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരുമായി ഇന്നലെ രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ അതിനാടകീയ നിമിഷങ്ങൾ; ഇന്ത്യക്കാരനായ ക്യാപ്റ്റനും ഒമാൻ പൗരനായ സഹപൈലറ്റും തമ്മിൽ സംഘർഷം. ഒമാനി പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ കുത്തിപ്പരുക്കേൽപിച്ചു. ഒടുവിൽ സൗദിയിൽ അടിയന്തരലാൻഡിങ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം റാഞ്ചാനുള്ള ഭീകരാക്രമണശ്രമമായിരുന്നെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

ഇസ്രയേലിനു സമീപമെത്തിയപ്പോൾ പൈലറ്റുമാരിലൊരാൾ സഹ പൈലറ്റിനെ കത്തികൊണ്ടു കുത്തിയെന്നും വിമാനം തകർന്ന് യാത്രക്കാരെയെല്ലാം കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും വിഡിയോ സന്ദേശത്തിൽ നെതന്യാഹു ആരോപിച്ചു. ആക്രമണം നടത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും സൗദി അധികൃതർ ചോദ്യം ചെയ്യുകയാണെന്നും പറ‍ഞ്ഞു.

ദുബായില്‍ നിന്ന് യാത്രതിരിച്ച വിമാനത്തില്‍ ഇന്നലെ രാവിലെയാണ് നടുക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ആകാശത്ത് വെച്ച് ഒമാനി പൈലറ്റ്, ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോയിംഗ് വിമാനം വെറും 29 സെക്കന്‍ഡിനുള്ളില്‍ 14,000 അടിയോളം താഴേക്ക് പതിച്ചു. രക്തത്തില്‍ കുളിച്ചുകിടക്കുമ്പോഴും ധീരതയോടെ പോരാടിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറും, വിമാനത്തിലുണ്ടായിരുന്ന ഓഫ്-ഡ്യൂട്ടി ബ്രിട്ടീഷ് പൈലറ്റും യാത്രക്കാരും ചേര്‍ന്നാണ് ആക്രമണകാരിയെ കീഴടക്കിയത്.

കോക്പിറ്റ് വാതില്‍ തുറന്നുനല്‍കാന്‍ സ്മിത് കാണിച്ച സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇസ്രായേല്‍ ചാനലായ ‘ചാനല്‍ 16’ ലൂടെയാണ് അക്രമിയായ പൈലറ്റിന്റെ തീവ്ര വിശ്വാസ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പേര് വെളിപ്പെടുത്താത്ത മറ്റൊരു പൈലറ്റിനെ ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകന്‍ യോസെഫ് ഇസ്രായേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി അപൂര്‍വ്വമായി മാത്രം ഇടപഴകുകയും, തീവ്രമത നിലപാടുകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്തിരുന്നുവെന്നാണ് വിവരം

വിമാനകമ്പനിയിലെ വനിതാ ജീവനക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പോലും ഇയാള്‍ തയ്യാറായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. എപ്പോഴും പ്രാര്‍ത്ഥനകളില്‍ മുഴുകിയിരുന്ന ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായിരുന്നു. സുരക്ഷാ വീഴ്ച വരുത്തി ഇത്തരമൊരു വ്യക്തിയെ വിമാനം പറത്താന്‍ അനുവദിച്ചതിലൂടെ ഫ്ലൈദുബായ് തങ്ങളെ വഞ്ചിക്കുകയാണെന്ന് ഇസ്രായേലി പൈലറ്റ് കുറ്റപ്പെടുത്തി.

നയതന്ത്ര ബന്ധമില്ലാത്ത ഒമാനില്‍ നിന്നുള്ള പൈലറ്റിന് ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലേക്ക് പറക്കാന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്നതിലാണ് ദുരൂഹത തുടരുന്നത്. സംഭവം വലിയൊരു ‘സെപ്റ്റംബര്‍ 11’ മോഡല്‍ ഭീകരാക്രമണ ശ്രമമായിരുന്നുവെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നത്.

സ്മിത്ത് മച്ഛാർ, ഹീറോ പൈലറ്റ്
കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് യാത്രക്കാരുടെ ജീവൻ കാത്ത ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് ഇസ്രയേലിന്റെ അഭിനന്ദനപ്രവാഹം. ‘സിംഹത്തെപ്പോലെ പൊരുതിയ അദ്ദേഹമാണു ഹീറോ’ എന്നാണു മച്ഛാറിനെ ഇസ്രയേലിന്റെ യുഎൻ സ്ഥാനപതി പ്രശംസിച്ചത്. മച്ഛാർ നേരത്തേ സ്പൈസ് ജെറ്റിൽ പൈലറ്റായിരുന്നു. 2022ലാണ് ഫ്ലൈദുബായിൽ ചേർന്നത്. 11 വർഷം സ്പൈസ് ജെറ്റിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *