ന്യൂഡല്‍ഹി: രാജ്യത്ത് വികസനമില്ലായ്മയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ട്രോള്‍ ആക്രമണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. ‘മെയ്ഡ് ഇന്‍ അമേഠി’ എന്ന ഹാഷ്ടാഗ് ഉയര്‍ത്തിയാണ് രാഹുലിനെ പരിഹസിച്ചു കൊണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 3000 കോടിയുടെ പ്രതിമ നിര്‍മ്മാണത്തിന് ചൈനയില്‍ നിന്നുള്ള തൊഴിലാളികളെ എത്തിച്ചതിനെ ‘മെയ്ഡ് ഇന്‍ ചൈന’ എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ രാഹുലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *