ഡൽഹി:കുതിരക്കച്ചവടം നടത്തി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗബലം കൂട്ടി . പാർട്ടിമാറി വോട്ട് ചെയ്യൽ നടന്ന ഉത്തർപ്രദേശിൽ ഒൻപത് സീറ്റിൽ ബി.ജെ.പി. സ്ഥാനാർഥികൾ ജയിച്ചപ്പോൾ ഒരു സീറ്റിലാണ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ജയിച്ചത് . നിയമസഭയിലെ അംഗബലമനുസരിച്ച് എട്ടുസീറ്റിലാണ് ബി.ജെ.പി. ജയിക്കേണ്ടിയിരുന്നത്. ഇവിടെ പത്താം സീറ്റിൽ എസ്.പി. പിന്തുണയോടെ വിജയം പ്രതീക്ഷിച്ചിരുന്ന ബി.എസ്.പി. സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. അധികസീറ്റ് നേടിയത്. ഉത്തർപ്രദേശ്, കർണാടക, ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലായി ബാക്കിയുള്ള 25 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *