
കൊച്ചി: വൻ ഇടിവിൽനിന്ന് പതിയെ തിരിച്ചു കയറി സ്വർണവില. തുടർച്ചയായ മൂന്നാം ദിവസവും വർധന രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 1,05,080 രൂപയും ഗ്രാമിന് 13,135 രൂപയുമായി.
ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. പവന് 1,04,680 രൂപയായിരുന്നു വില. ശനിയാഴ്ച ഗ്രാമിന് 10 രൂപ വർധിച്ച് 13,070 രൂപയും പവന് 80 രൂപ കൂടി 1,04,560 രൂപയുമായിരുന്നു വില. ഞായറാഴ്ച ഇതേ വില തുടർന്നു.
വെള്ളിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് പവന് കുറഞ്ഞത്. 1,04,480 രൂപയായിരുന്നു പവൻ വില. ഒക്ടോബർ 11ലെ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 12.08 ഡോളർ കുറഞ്ഞ് 4,012.18 ഡോളർ ആയി. 0.30 ശതമാനമാണ് ഇടിവ്.
സംസ്ഥാനത്ത്ഈവർഷം ജനുവരി 29നാണ് സ്വർണത്തിന് ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന്1,131,160 രൂപയായിരുന്നു അന്നത്തെ വില.
