വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചില്ലെന്ന് പരിശോധനാഫലം:കുറ്റവാളിയെപ്പോലെ പൊലീസ് കൊണ്ടുപോകുമ്പോ എന്റെ കുടുംബവും മക്കളും അനുഭവിച്ച പ്രയാസമുണ്ട്’ അതാർക്കും മനസിലാവില്ലെന്ന്  പ്രിൻസിപ്പൽ

വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവാണ്. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ചായിരുന്നു ഇന്നലെ സ്കൂളിനു മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചത്. തുടർന്നായിരുന്നു പൊലിസ് പ്രധാന അധ്യാപകൻ ഷിവി കൃഷ്ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. പ്രധാനാധ്യാപകൻ മദ്യപിച്ചിരുന്നില്ലെന്നും ബസിനുള്ളിൽ വിഡിയോ ചിത്രീകരിച്ചത് ആരെന്നു അറിയില്ലെന്നും വിശദീകരിച്ച് വിനോദയാത്ര സംഘത്തിലെ ഒരു വിഭാഗം വിദ്യാർഥികളും ഇന്ന് രംഗത്തെത്തിയിരുന്നു.

സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണ് പരിശോധന ഫലമെന്ന് ഷിവി കൃഷ്ണൻ പറഞ്ഞു. സങ്കുചിത താൽപര്യത്തിന്റെ പേരിൽ മാനസികമായി തകർക്കാം എന്നതിന്റെ ഉദാഹരണമാണ് താൻ. കുട്ടികൾ വിഡിയോ ഇട്ടത് പക്വതകുറവിന്റെ ഭാഗമാണ്. ഇന്നലെ വന്നതിൽ ഒരാൾ ഒഴികെ ആരും രക്ഷിതാവ് അല്ല. രാഷ്ട്രീയ പ്രവർത്തകൻ ആണ് മൂത്രം പരിശോധിക്കണമെന്ന് പറഞ്ഞത്. കുട്ടികൾ വളരെ പ്രയാസത്തിലാണ്. പിടിഎ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഉണ്ടായത്. നിയമപരമായ നടപടി ആലോചിക്കുമെന്നും ഷിവി കൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *