
കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാന്‍ഡിങ്ങിനിടെ രണ്ട് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെന്നൈ സ്വദേശി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാഠ്മണ്ഡുവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സോലുഖുംബു ഹെലിപോര്‍ട്ടിലാണ് സംഭവം.
എയര്‍ ഡൈനാസ്റ്റി, ഫിഷ് ടെയില്‍ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടേകാലോടെയായിരുന്നു അപകടം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ ചെന്നൈ സ്വദേശിയായ വസന്ത്കുമാര്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് തന്നെ അപകടകരമായ വിമാനപാതകളിലൊന്നാണ് സോലുഖുംബു ഹെലിപോര്‍ട്ട്.
