ശബരിമലയിലെത്തുന്ന സ്‌ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വിശദമാക്കി. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ വിധി ഉടന്‍ നടപ്പാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അയ്യപ്പ സേവാ സംഘം വ്യക്‌തമാക്കി. വിഷയത്തില്‍ പന്തളം കുടുബത്തിന്റെ തീരുമാനം ഇന്ന് അറിയാനാവുമെന്നാണ് സൂചന. സ്‌ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മുന്‍ നിലപാട്‌.

Leave a Reply

Your email address will not be published. Required fields are marked *