പാല്‍ ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി അമൂല്‍; നെയ്ക്ക് 50 രൂപയുടെയും വെണ്ണയ്ക്ക് 30 രൂപയുടെയും വര്‍ധന

അഹമ്മദാബാദ്: ഉത്പാദന ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് അമൂല്‍. ഒരുലിറ്റര്‍ നെയ്യിന് 50 രൂപയും 500 ഗ്രാം ബട്ടറിന്റെ പാക്കിന് 15 രൂപയുമാണ് വര്‍ധിപ്പിച്ചത്. ’36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയില്‍, ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ദ്ധനവ് കാരണം വെണ്ണയുടെയും നെയ്യിന്റെയും വില വര്‍ധിപ്പിക്കാന്‍ അമൂല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്’- കമ്പനി പറഞ്ഞു.

പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. നേരത്തെ 500 ഗ്രാം വെണ്ണയുടെ വില 310 രൂപയായിരുന്നു. 325 രൂപയാണ് പുതിയ വില. അമൂല്‍ നെയ് ലിറ്റര്‍ പാക്കിന് 630 രൂപയ്ക്ക് പകരം 680 രൂപയായി; പശുവിന്‍ നെയ് ലിറ്ററിന് 695 രൂപയില്‍ നിന്ന് 735 രൂപയായും വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *