ഓട്ടോ, ടാക്‌സി നിരക്ക് ജനുവരിയിൽ കൂടും; തീരുമാനം മന്ത്രിതല ചർച്ചയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂടും. ഗതാഗത മന്ത്രിയുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ നാളെ നടത്താനിരുന്ന 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. ജനുവരി 1 മുതല്‍ പുതിയ നിരക്ക് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയെന്നു യൂണിയനുകള്‍ അറിയിച്ചു.

2022 ഏപ്രിലിലാണ് മുന്‍പ് നിരക്കു പരിഷ്‌കരിച്ചതെന്നു ചര്‍ച്ചയ്ക്കു ശേഷം ഗതാഗതമന്ത്രി സി.പി.ജോണ്‍ പറഞ്ഞു. നിരക്ക് പുതുക്കണമെന്ന് യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഇതേക്കുറിച്ചു പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *