ഫുജൈറയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടം; മലപ്പുറം വേങ്ങര സ്വദേശികളായ മൂന്ന് മലയാളികള്‍ മരിച്ചു; കുടുംബം സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടം

ദുബായ്: യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്‌ഖ് ഖലീഫ ബൻ സായിദ് സ്‌ട്രീറ്റിലാണ് അപകടമുണ്ടായത്.

മരിച്ചവരിൽ മൂന്നുപേർ മലയാളികളാണ്. ഫുജൈറയിൽ ഇവാ കഫ്‌റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ മുഹമ്മദ് അസ്‌മിൽ (21), മുസ്‌ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിലെ ഏഴുപേർ കാറിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *