സർവീസ് കഴിഞ്ഞെത്തുമ്പോൾ കെഎസ്ആർടിസിയിലെ ഡീസൽ തീരുന്നു! ഒളിക്യാമറയിൽ കുടുങ്ങി ജീവനക്കാർ

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കെഎസ്ആർടിസി കഠിന ശ്രമം നടത്തുന്നതിനിടെ, ഡീസൽ മോഷണത്തിൻ്റെ ജീവനക്കാർ കൈയോടെ പിടിയിൽ. ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ മൂന്നു ജീവനക്കാർക്ക് സസ്പെൻഡ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

സംശയത്തെ തുടർന്ന് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് കെഎസ്ആർടിസി ആഭ്യന്തര അന്വേഷണ വിഭാഗം ഡീസൽ മോഷ്ടിച്ച പ്രതികളെ കണ്ടെത്തിയത്. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചവരെ കഴിഞ്ഞ ദിവസമാണ് സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിലൂടെ കെഎസ്ആർടിയിലെ ആഭ്യന്തര അന്വേഷണ സംഘം പിടികൂടിയത്.

ആഭ്യന്തര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ബസുകളിൽ ഒളി ക്യാമറ സ്ഥാപിത്. ഇതിന് പിന്നാലെയാണ് ഡീസൽ മോഷണം കണ്ടെത്തെനായതെന്നാണ് വിവരം. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളുടെ മൈലേജ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതിദിനം പത്ത് മുതൽ ഇരുപത്തിയഞ്ച് ലിറ്റർ ഡീസൽ വരെ ബസുകളിൽ നിന്ന് ചോർത്തുന്നതായാണ് കണ്ടെത്തിയത്. ഏറെ നാളായി മോഷണം തുടങ്ങിയിട്ടെന്നാണ് അനുമാനം. എടിഒ നൽകിയ പരാതിയിൽ ചേർത്തല പൊലീസ് കേസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *