
ഇരിക്കൂർ: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതി പത്തുവർഷത്തിനുശേഷം പിടിയിൽ. ഡൽഹി സ്വദേശി അബ്ബാസ് അലിയെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അബ്ബാസ് അലിയെ ഇയാളുടെ നാട്ടിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ നേരത്തെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
2016-ലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വസ്ത്ര വ്യാപാരികൾ എന്നുപറഞ്ഞ് കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസിക്കുകയും കുഞ്ഞാമിനയുമായി സൗഹൃദത്തിലാവുകയും ചെയ്യുകയായിരുന്നു. 2016 ഏപ്രിൽ 30-ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടിൽവെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. മരിച്ചു എന്നുറപ്പാക്കിയശേഷം കുഞ്ഞാമിനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലുണ്ടായിരുന്ന ഒരു വളയും പണവും കവർച്ചചെയ്ത് രക്ഷപ്പെടുകയായിരുന്നു.
