
മുംബൈ: നൈജീരിയക്കാരനായ ലഹരിക്കടത്ത് സംഘത്തലവനെയും ഇന്ത്യക്കാരിയായ ഭാര്യയെയും മലപ്പുറം പോലീസ് മുംബൈയിൽ നിന്നും പിടികൂടി.
കേരളത്തിലേക്കുൾപ്പെടെ ലഹരി ഒഴുക്കി സമ്പാദിച്ച കോടികളുമായി നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച അന്താരാഷ്ട്ര ലഹരി കടത്ത് മാഫിയയുടെ തലവനാണ് കേരളാ പോലീസിന്റെ പിടിയിലായത്.കൊണ്ടോട്ടി അരൂരിൽ ജൂൺ 26ന് തട്ടാരംചോല വീട്ടിൽ രതീഷ് (38) എന്നയാളിൽ നിന്നും MDMA പിടികൂടിയ കേസിൽ തുടങ്ങിയ അന്വേഷണമാണ് മലപ്പുറം ജില്ലയിൽ നിന്നുള്ള പോലീസ് സംഘത്തെ മുംബൈ, ഉൾവെയിൽ എത്തിച്ചത്.
നൈജീരിയൻ സ്വദേശി ഇക്കേചുക്വു പോൾ ഒഗ്ബോണ്ണയും (40), ഭാര്യ ആർത്തിയുമാണ് (42) കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
