കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തവർ ; പത്മജയ്ക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട് : ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് തിരികെ മടങ്ങാനിരിക്കുന്ന പത്മജ വേണുഗോപാലിനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് ബി.ജെ.പിയിൽ നിന്ന് ഒന്നും കിട്ടാത്തതുകൊണ്ടാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ തന്നെക്കാൾ മുമ്പേ ബി.ജെ.പിയിൽ ചേരുമെന്ന് പത്മജ പറഞ്ഞിരുന്നു. അത് തനിക്ക് മരണംവരെ ഉൾക്കൊള്ളാനാകില്ല. ബി.ജെ.പിക്കാരന് കോൺഗ്രസ് ആകാൻ പറ്റില്ല. ഒരിക്കലും ഒരു കോൺഗ്രസുകാരന് ബി.ജെ.പി ആകാനും പറ്റില്ല. ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ അവരെല്ലാം വ്യക്തിപരമായ താത്പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സിക്ക് മുഴുവൻ സമയ പ്രസിഡന്റ് ഉണ്ടായാൽ മാത്രമേ പരാതിരഹിതമായി കോൺഗ്രസ് പാർട്ടിക്ക് മുന്നോട്ടു പോകാൻ സാധിക്കൂവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ശക്തമായ കോൺഗ്രസ് പാർട്ടി നേതൃത്വം ഉണ്ടായിരുന്നെങ്കിൽ യു.ഡി.എഫ് സർ‌ക്കാർ എടുക്കുന്ന സകല തീരുമാനങ്ങഴും പാർട്ടി വേദിയിൽ ചർച്ച ചെയ്യുമായിരുന്നു. എല്ലാ ജില്ലകളിലും പുതിയ ഡി.സിസി നിലവിൽ വന്നിരുന്നെങ്കിൽ ഓരോ ജില്ലകളിലും കൂടിയാലോചിച്ച് പദവികളിലേക്ക് യോഗ്യരായവരുടെ ശുപാർശ കെ.പി.സി.സിക്ക് സമർപ്പിക്കും. സംസ്ഥാന കോൺഗ്രസ് നേതൃത്വം കൂടിയാലോചിച്ച് നിയമനങ്ങളിൽ തീരുമാനമെടുക്കുകയാണ് ചെയ്യേണ്ടത്

watsap advt
myinfo
bmh300x300
chemmannur advt in evening kerala news
Advertisement

മുഖ്യമന്ത്രിക്ക് ഒരു ജനസ്വാധീനവും കുറഞ്ഞിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. ജനവികാരം മാനിച്ചുകൊണ്ടാണ് അദ്ദേഹം ഭരണചക്രത്തെ നയിക്കുന്നത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെ കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Advertisement