പാർട്ടി-സർക്കാർ ഏകോപനമില്ലെന്ന്; മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാൻഡിനെ സമീപിച്ച് എ ഗ്രൂപ്പ്

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിലും സർക്കാരിലും പാർട്ടി-സർക്കാർ ഏകോപനമില്ലായ്മയും കൂടിയാലോചനയില്ലായ്മയും രൂക്ഷമായെന്ന പരാതികളുമായി എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു. മുതിർന്ന നേതാക്കളായ ബെന്നി ബഹനാൻ, കെ.സി. ജോസഫ്, യുവനേതാവ് ഷാഫി പറമ്പിൽ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ട് കണ്ട് നിലപാടറിയിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രം കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കുന്ന രീതി മാറണമെന്നും മന്ത്രിസഭയിലില്ലാത്ത മുഴുസമയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്നുമാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം.

പാർട്ടിയിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന രീതി നിലവിലില്ല. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും മാത്രം കൂടിയാലോചിച്ചാൽ തീരുന്നതല്ല സംഘടനാ കാര്യങ്ങൾ. വർക്കിങ് പ്രസിഡന്റുമാരുടെയോ രാഷ്ട്രീയകാര്യ സമിതിയുടെയോ തലത്തിൽ ചർച്ചകൾ നടക്കണം. അതിനും താഴെ പാർട്ടി-സർക്കാർ ഏകോപന സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും അത് നടപ്പിലായിട്ടില്ല.

പിഎസ്‌സി അംഗത്വ നിയമനമായാലും ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനമായാലും കൂടിയാലോചനയില്ലായ്മയാണ് വലിയ തർക്കങ്ങളിലേക്ക് നയിച്ചത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടുകയും കൂടിയാലോചനയോടെ മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകുകയും വേണമെന്നാണ് ആവശ്യപ്പെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്.

watsap advt
myinfo
bmh300x300
chemmannur advt in evening kerala news
Advertisement

പാർട്ടി കാര്യങ്ങൾ ആലോചിക്കാനും സർക്കാരിനെ ചോദ്യം ചെയ്യാനും തിരുത്തലുകൾ ആവശ്യപ്പെടാനും മന്ത്രിസഭയിൽ അല്ലാത്ത മുഴുസമയ കെപിസിസി പ്രസിഡന്റ് അനിവാര്യമാണ്. നേരത്തെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് രമേശ് ചെന്നിത്തലയും വിഎം. സുധീരനും കെപിസിസി പ്രസിഡന്റുമാരായിരുന്നപ്പോൾ പാർട്ടിക്ക് സ്വതന്ത്ര നിലപാടും സർക്കാരിൽ തിരുത്തലുകൾ ആവശ്യപ്പെടാനുള്ള കരുത്തുമുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തിൽ പാർട്ടിയുടെ രണ്ടാം നിര നേതാക്കൾക്കും ജില്ലാ ഭാരവാഹികൾക്കും താഴെത്തട്ടിലെ പ്രവർത്തകർക്കും വലിയ അനാഥത്വമാണ് അനുഭവപ്പെടുന്നത്. ഈ അവസ്ഥക്ക് മാറ്റം വരുത്തണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

Advertisement

കോൺഗ്രസിലെ തർക്കങ്ങൾ ഹൈക്കമാൻഡിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. എ ഗ്രൂപ്പാണ് ഇപ്പോൾ ആദ്യമായി പരാതികളുമായി ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. കെസി പക്ഷവും വെവ്വേറെ കൂടിക്കാഴ്ചകളും പരാതികളും ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മറ്റ് ഗ്രൂപ്പുകളുടെ നീക്കങ്ങളും ഹൈക്കമാൻഡിന്റെ ഇടപെടലും നിർണായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *