മലപ്പുറത്ത് പത്തുവയസുകാരിയെ 70കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ആൾ അറസ്റ്റിൽ

മലപ്പുറം: പത്തുവയസ്സുകാരിയെ എഴുപതുകാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ആൾ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെ(46) ആണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയും നൗഫലിന്റെ അയൽവാസിയുമായ മുരുകാലയത്തിൽ വിജയ കുമാറാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയെ കളിപ്പാട്ടങ്ങൾ കാട്ടി പ്രലോഭിപ്പിച്ച് വീടിന് അടുത്തുള്ള കുറ്റിക്കാട്ടിലെത്തിച്ച് വിജയകുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിജയകുമാർ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ട നൗഫൽ പിന്നാലെയെത്തി ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

watsap advt
myinfo
bmh300x300
chemmannur advt in evening kerala news
Advertisement

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തായത്. വീട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയച്ചതോടെ കുട്ടിയെ പീഡനത്തിനിരയാക്കിയ വിജയകുമാർ നേരത്തെ തന്നെ അറസ്റ്റിലായി. കേസിന്റെ തുടരന്വേഷണത്തിനിടെയാണ് നൗഫൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇയാൾ പീഡനദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നു.

Advertisement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *