ശാസ്താംകോട്ട: ശൂരനാട് വടക്ക് പള്ളിയില്‍ നിന്നു മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറിയ സംഭവത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്ക്, ഗര്‍ഭസ്ഥ ശിശു മരിച്ചു. ശൂരനാട് വടക്ക് മുസ്‌ലിം ജമാഅത്ത് പള്ളിക്കു സമീപമാണു സംഭവം. ശൂരനാട് വടക്ക് തെക്കേമുറി പ്ലാവിലതെക്കേതില്‍ നാഹി(19)യുടെ ഗര്‍ഭസ്ഥ ശിശുവാണു മരിച്ചത്. നാഹിയെ പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാഹിയുടെ ഭര്‍ത്താവിന്റെ മാതാവ് ഹസീന (45), ജാന്‍സി മന്‍സിലില്‍ സീനത്ത് (55) ഇവരുടെ പേരക്കുട്ടികളായ നയ്മ (9), സന (9) എന്നിവര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ കണ്ണമം സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *