മലപ്പുറം: മലപ്പുറത്ത് അയ്യപ്പ ഭക്തന്റെ വീടിനു നേരെ ആക്രമണം. ശബരിമലയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തന്റെ വീടിനു നേരെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണം. മഞ്ചേരി എളങ്കൂര്‍ കോഴിത്തലയില്‍ താമസിക്കുന്ന സുനില്‍ തേഞ്ഞിപ്പാലത്തിന്റെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഈ സമയം വീട്ടില്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്.സന്നിധാനത്ത് എത്തിയ യുവതികളെ തടയാന്‍ സുനില്‍ നേതൃത്വം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.എന്നാൽ ഇതുകൊണ്ടൊന്നും താൻ പിന്നോട്ട് പോകില്ല എന്നും .അയ്യപ്പസാമിക്ക് എന്തും സഹിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞത്
2018-10-23

