പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച്‌ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആ 210 പേരിലെ 167മത്തെയാള്‍ പൊലീസുകാരനായ ഇബ്രാഹിം കുട്ടിയെന്ന് എംടി രമേശ്

പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച്‌ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആ 210 പേരിലെ 167മത്തെയാള്‍ പൊലീസുകാരനായ ഇബ്രാഹിം കുട്ടിയെന്ന് എംടി രമേശ്.ബിജെപി നേതാവ് എംടി രമേശ് ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം പറയുന്നത്.. പോസ്റ്റ് വായിക്കാം ..

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയാഞ്ഞതോടെ സമനില തെറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥല ജല വിഭ്രാന്തിയിലാണ്. അതിന്റെ തെളിവാണ് ഇന്നലെ 210 പേർക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ്. അതിലെ 167ആം നമ്പറുകാരൻ സ്വന്തം സേനയിലെ തന്നെ അംഗമാണ്. പത്തനംതിട്ട എ ആർ ക്യാംപിലെ ഡ്രൈവർ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ് ആർഎസ്എസുകാരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്ന് മാത്രം. പൊലീസ് വേഷമിട്ട സിപിഎം ഗുണ്ടകളും ഇതിൽ നുഴഞ്ഞു കയറിയിരുന്നു.

പിണറായിയുടെ ധാർഷ്ട്യത്തിന് തടസ്സമായി നിന്ന ഹിന്ദു യുവാക്കളെ ഏത് വിധേനയും ജയിലിൽ അടച്ച് ഈ മുന്നേറ്റത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനാണ് ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതിലെ ഭൂരിപക്ഷം ചിത്രങ്ങളും വ്യാജമാണ്. ശബരിമല ദർശനത്തിന് പോയവരുടെയും ബഹളം കണ്ടു നിന്നവരുടെയുമൊക്കെ ചിത്രങ്ങൾ ഇതിലുണ്ട്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായിയുടെ ഒരു ശ്രമവും അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *