ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്.അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം തീക്കളിയാണെന്നും അമിത് ഷാ.ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധത്തിന് അയ്യപ്പ ഭക്തര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷാ പറഞ്ഞു. കോടതി വിധിയുടെ പേരില്‍ ഹിന്ദു ആചാരങ്ങള്‍ക്കെതിരെ നീങ്ങുന്ന ഇടത് സര്‍ക്കാരിനെ പുറത്താക്കുമെന്ന് അമിത് ഷാ വിശദീകരിച്ചു.ഇടതു പക്ഷവും വലതു പക്ഷവും കേരളത്തിലെ സംസ്‌കാരത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പരിഹാരമുണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. അയ്യപ്പഭക്തരെ അടിച്ചൊതുക്കുന്ന അതേ ആവേശത്തില്‍ പ്രളയത്തില്‍ കഷ്ടത അനുഭവിച്ചവരെ സഹായിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രി കടമ നിര്‍വ്വഹിച്ചുവെന്ന് പറയാമായിരുന്നു.
2018-10-27

