സിന്ദൂര നായർ

വടക്കാഞ്ചേരി: പ്രകൃതി രമണീയതയിൽ അലിഞ്ഞു നിൽക്കുന്ന എങ്കക്കാട് ഗ്രാമത്തിലെ വീരാണിമംഗലം നരസിംഹമൂർത്തി ക്ഷേത്രം ഹൈമാസ്റ്റ് വെളിച്ചത്തിൻ്റെ പുതുശോഭയിൽ. ക്ഷേത്രപരിസരത്തു വച്ച് ഉത്സവാന്തരീക്ഷ നിറവിൽ രാജ്യസഭാംഗം: പ്രൊഫ: റിച്ചാർഡ് ഹേ ഹൈമാസ്റ്റ് ലൈറ്റിൻ്റെ പ്രവർത്തനോൽഘാടനം നിർവ്വഹിച്ചു. എം പി.യുടെ ആസ്തി വികസന ഫണ്ടിൽ മൂന്ന് ലക്ഷത്തി നാല്പത്താറായിരം രൂപ ചിലവഴിച്ചാണ് ഹൈമാസ്റ്റ് എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കര അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻ്റ് എൻ.ആർ.മോഹനൻ, സെക്രട്ടറി ടി.വി.അനീഷ്, നഗരസഭാ കൗൺസിലർമാരായ സൈറാബാനു, വി.പി.മധു, പി.ജി.രവീന്ദ്രൻ, പി.കെ.സുരേഷ്, എൻ.ആർ.രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഈ ഗ്രാമത്തിലെ പ്രദേശവാസികളുടെ ഏറേ കാലങ്ങളായുള്ള ആഗ്രഹങ്ങളിലൊന്നാണ് ഇപ്പോൾ സഫലീകരിച്ചതെന്ന് നാട്ടുകാരും, ഭക്തജനങ്ങളും ഒരു പോലെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *