സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. ഫേസ്‌ബുക്ക് വീഡിയോയിലൂടെ ശ്രീജ കുമാരി ജി എന്ന സ്ത്രീയാണ് സന്ദീപാനന്ദ ഗിരിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയത്. പല രാത്രികളിലും ഞങ്ങള്‍ പുലരുവോളം സ്വകാര്യമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. തന്നെ അദ്ദേഹം മറ്റൊരു രീതിയിലാണ് കാണുന്നതെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതായും ശ്രീജ ഫേസ്‌ബുക്ക് വീഡിയോയില്‍ ആരോപിക്കുന്നു. ..

കേരളത്തിലിരിക്കുന്ന സന്ദീപേട്ടാ ; എന്നെ അറിയാം നമ്മള്‍ വളരെ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു , അതിനുപരിയുമായിരുന്നു ; ആണ് . ഒരുതരത്തിലും തേജോവധം ചെയ്യാനായിട്ടല്ല ഇത് സംസാരിക്കുന്നതു എന്ന് പറഞ്ഞു തുടങ്ങിയാണ് ശ്രീജാകുമാരിയെന്ന പ്രോഫൈലിലൂടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ സന്ദേശം ആരംഭിക്കുന്നത് .

താങ്കള്‍ താമസിക്കുന്നത് ആശ്രമമല്ല , ആ കെട്ടിടത്തിലൊരു നിഗൂഡതയാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും ശ്രീജാകുമാരി പറഞ്ഞു .

ഏതു സമയത്തും താങ്കളുടെ നല്ലൊരു കൂട്ടുകാരിയായി കൂടെയുണ്ടാവും ; ഞാന്‍ പ്രണയാഭ്യര്‍ത്ഥന താങ്കളോട് ചെയ്തട്ടില്ല . താങ്കള്‍ എന്നെയാണ് സ്നേഹിച്ചിരിക്കുന്നത് . താങ്കളാണ് എന്നോട് പറഞ്ഞത് പുറലോകമറിയാതെ ഒന്നിച്ചു ജീവിക്കാം , 2014 ല്‍ താങ്കള്‍ ചെന്നൈക്ക് വരാന്‍ തയ്യാറാവുകയും നമുക്ക് വൈശാഖിലേക്ക് പോകാമെന്നും പറഞ്ഞതായും  വീഡിയോയില്‍ വെളിപ്പെടുത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *