വടക്കാഞ്ചേരി: ശബരിമലയുടെ കാര്യം തീരുമാനിക്കേണ്ടത് സർക്കാരോ കോടതിയോ അല്ലെന്നും, പകരം വിശ്വാസി സമൂഹമാണെന്നും ഡി.സി.സി.പ്രസിഡൻ്റ്: ടി.എൻ.പ്രതാപൻ പറഞ്ഞു. വടക്കാഞ്ചേരി കെ.എസ്സ്.നാരായണൻ നമ്പൂതിരി സ്മാരക ഹാളിൽ വച്ച് വടക്കാഞ്ചേരി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിയ്ക്കുകയായിരുന്നു ടി.എൻ.പ്രതാപൻ. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജി ജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കര, കെ.പി.സി.സി സെക്രട്ടറി എൻ.കെ.സുധീർ, നേതാക്കളായ പി.എ.മാധവൻ, ജോസഫ് ചാലിശ്ശേരി, കെ.അജിത്കുമാർ, എൻ.ആർ.സതീശൻ, എം.എ രാമകൃഷ്ണൻ, ജിമ്മി ചൂണ്ടൽ, എൻ.എ സാബു, ആ നി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട് ; സിന്ദൂര നായർ

 

Leave a Reply

Your email address will not be published. Required fields are marked *