പഞ്ചിമബംഗാള്‍ സര്‍ക്കാറും ബംഗാളിലെ മധുരപലഹാര നിര്‍മാതാക്കളും സംയുക്തമായാണ് രസഗുള ദിനം ആഘോഷിക്കുന്നത്.ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തയിനം രസഗുളകള്‍ കൊല്‍ക്കത്തിയിലെ ന്യൂ ടൗണ്‍ ഏരിയ ഇക്കോ പാര്‍ക്കിന്റെ ഭാഗത്തായി ‘മിശ്ട്ടി ഹബ്ബില്‍ പ്രദര്‍ശിപ്പിക്കും.കഴിഞ്ഞ വര്‍ഷമാണ് രസഗുള പഞ്ചിമബംഗാളിന്റെ മധുരപലഹാരമായി പ്രഖ്യാപിച്ചത്.1868ല്‍ മധുര പലഹാര നിര്‍മാതാവായ നബീല്‍ ചന്ദ്രദാസാണ് ബംഗാളില്‍ ആദ്യമായി രസഗുള ഉണ്ടാക്കുന്നത്.
2018-11-12


