ശബരിമല സ്ത്രീപ്രവേശനം;റിവ്യൂ ഹര്‍ജികളില്‍ തീരുമാനം 4 മണിയോടെ അറിയാം

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു.നടപടികൾ പൂർത്തിയായി.വിധി വൈകുന്നേരം 4 മണിയോടെ അറിയാം.ഇതുവരെ കോടതിയ്ക്ക് മുമ്പാകെ എത്തിയത് 50 പുനഃപരിശോധനാ ഹർജികളാണ്. ഇന്ന് മാത്രം രണ്ട് പുനഃപരിശോധനാ ഹർജികളാണ് സമർപ്പിച്ചത്. ഈ റിവ്യൂ ഹർജികളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചേംബറില്‍ പരിഗണിച്ചു.അതേസമയം, വിധി നടപ്പാക്കുന്നതിനെതിരെ നൽകിയ മൂന്ന് റിട്ട് ഹർജികൾ പുനഃപരിശോധനാ ഹർജികൾക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *