വടക്കാഞ്ചേരി: വരവൂർ ഗവ: എൽ.പി.സ്കൂളിൽ 2018-19 വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അസംബ്ലി ഹാളിന്റെയും ശിശുദിനാഘോഷത്തിന്റെയും ഉദ്ഘാടനം ഉത്സവാന്തരീക്ഷ നിറവിൽ നടന്നു. സ്കൂൾ അങ്കണത്തിൽ വച്ച്ചേലക്കര എം.എൽ.എ : യു.ആർ.പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ട് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.വരവൂർ ഗവ: എൽ.പി.സ്കൂൾ പ്രധാന ഭ്യാപകൻ ..എം.ബി. പ്രസാദ് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്: കെ.പി.രാധാകൃഷ്ണൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു.

പൂർവ വിദ്യാർത്ഥിയായിരുന്ന അന്തരിച്ച അൻഷാദിൻ്റെ കുടുംബ സഹായ സമിതിയിലേക്ക് വിദ്യാലയത്തിലെ കുരുന്നുകൾ സമാഹരിച്ചതുക പ്രസാദ് മാസ്റ്ററും പി.ടി.എ.പ്രസിഡണ്ട് വി.ജി.സുനിൽ, മുൻ പി.ടി.എ.പ്രസിഡണ്ട് പി.എസ്.പ്രദീപ് ,എസ്.എം.സി ചെയർമാൻ ഷറഫുദിൻ എന്നിവർ ചേർന്ന് അൻഷാദ് കുടുംബ സഹായ സമതി കൺവീനർക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *