തലശേരി: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചെന്നു പരാതി. ശനിയാഴ്ച രാത്രിയിലാണ് ബിജെപി പ്രവര്‍ത്തകനായ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിതയുടെ(43) ദേഹത്തും വീട്ടുചുമരിലും ഒരു സംഘം ബലമായി ചുവന്ന ചായം തേച്ചത്.
കണ്ണിലും ദേഹത്തും പെയിന്റ് വീണ രജിതയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില് സിപിഎം പ്രവർത്തക്കെതിരെ പോലീസ് കേസെടുത്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് വീട്ടമ്മയ്ക്കുനേരേ അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
