കടുത്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് സന്നിധാനത്ത് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കി.സന്നിധാനത്തെ തിരക്ക് കുറഞ്ഞതും തീരുമാനത്തിന് പിന്നിലുണ്ട്. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കി.നിലയ്ക്കലില്‍ നിന്നും പമ്പയിലേയ്ക്ക് 24 മണിക്കൂറും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.അഞ്ച് ദിവസമായി പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഓരോന്നായി പിന്‍വലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *