ശബരിമലയിലെ നിരോധനാജ്ഞ നീട്ടരുതെന്ന് തഹസില്‍ദാര്‍

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ് നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *